ഇന്ത്യയില്‍ നടക്കുന്നത് ഭരണഘടനയോടുള്ള ആഭ്യന്തരയുദ്ധം ; രാജേന്ദ്രന്‍ എടത്തുംകര

ഞാനും നിങ്ങളും പുറത്തുപോകാനാവാത്തവിധം ചേര്‍ന്നുനില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കുനേരെയുള്ള ആഭ്യന്തരയുദ്ധത്തിന്‍റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ രാജേന്ദ്രന്‍ എടത്തുംകര. ആറാമത് തസ്രാക്ക് ഒ വി വിജയന്‍ സ്മൃതി പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു രാജേന്ദ്രന്‍ എടത്തുംകര.

സമാധാനം സംരക്ഷിക്കാനുള്ള എളുപ്പവഴി യുദ്ധമാണ് എന്നാണ് അമേരിക്ക പ്രഖ്യാപിച്ചത്. സാന്പത്തികവും ഭരണപരവുമായ പരാജയത്തിന്‍റെ കാഴ്ചകളെ മറയ്ക്കാന്‍ ഉചിതം യുദ്ധമാണെന്നും അവര്‍ തന്നെയാണ് പറഞ്ഞത്. അത് ഇന്ത്യന്‍ സമകാലിക പശ്ചാത്തലവുമായി ചേര്‍ത്തുവെക്കാവുന്നതുമാണ്.

സമാധാനപരമായ സഹവര്‍ത്തിത്വം എന്ന സന്ധി ഒപ്പുവെച്ച മലയാളിയായ എന്‍ രാഘവനെ മറന്നുപോയവരാണ് നമ്മളെന്നും സമാധാനം എന്നത് ദേശദ്രോഹപരമായ വാക്കായി തേള്‍വിഷംപോലെ തിരിഞ്ഞുകുത്തുന്ന ഇന്ത്യയാണ് ഇന്നുളളതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷക്കും സംസ്കാരത്തിനും വേണ്ടിയുള്ള യുദ്ധമാണ് ഒ വി വിജയന്‍റെ രചനകള്‍ എന്ന് അദ്ദേഹം അനുസ്മരിച്ചു.

ടി കെ ശങ്കരനാരായണന്‍ അധ്യക്ഷനായി. രാജേഷ് മേനോന്‍ അതിഥിയെ പരിചയപ്പെടുത്തി. പത്മശ്രീ ശിവന്‍ നന്പൂതിരി, ടി ആര്‍ അജയന്‍, ഡോ പി ആര്‍ ജയശീലന്‍, കെ ബി പ്രസന്നകുമാര്‍, പി വി സുകുമാരന്‍ പങ്കെടുത്തു.

© O. V. Vijayan Memorial