ഏകദിന സെമിനാർ ..

ഒ.വി. വിജയന്‍ സ്മാരകസമിതി
തസ്രാക്ക്, പാലക്കാട്
ഫ�ോണ്‍: 7559852053

തിരുവനന്തപുരം: മലയാളത്തിലെ ക്ലാസിക് നോവലായ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതി
ഹാസത്തിന്റെ രചനയുടെ അമ്പതാം വര്‍ഷമാണിതു്. 1969 ല്‍ പുറത്തുവന്ന ഈ കൃതി കഴിഞ്ഞ
അര നൂറ്റാണ്ടിനിടയില്‍ മലയാളിയുടെ ഭാവുകത്വത്തേയും ആസ്വാദനത്തേയും അഗാധമായി സ്വാ
ധീനിച്ചിട്ടുണ്ട്. നിരവധി തലങ്ങളിലുള്ള വായനകള്‍ ഉണ്ടായിട്ടുണ്ടു്. ഇപ്പോഴും മലയാളിയുടെ
വായനാ സംസ്കാരത്തിന്റെ ഭാഗമാണ് ഈ രചന. ഒ.വി. വിജയന്‍ സ്മാരകസമിതി ഖസാക്കിന്റെ
ഇതിഹാസത്തിന്റെ അമ്പതാം വര്‍ഷം വിവിധ പരിപാടികളോടെ കേരളത്തിനകത്തും പുറത്തും
ആഘ�ോഷിക്കുകയാണ്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ചിത്രപ്രദര്‍ശനം, ശില്പശാലകള്‍,
വിവിധ മത്സരങ്ങള്‍ തുടങ്ങിയ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അമ്പതാം വര്‍ഷ ആഘ�ോഷങ്ങളുടെ ഭാഗമായി പാലക്കാട് ഒ.വി. വിജയന്‍ സ്മാരകസമിതി,
തിരുവനന്തപുരം ഗവര്‍മെന്റ് വിമന്‍സ് കോളേജിലെ മലയാള വിഭാഗവുമായി ചേര്‍ന്ന് 2019
നവംബര്‍ 5 ന് ഏകദിന സെമിനാര്‍ നടത്തുന്നു. കോളേജ് അസംബ്ലിഹാളില്‍ രാവിലെ 10 മുതല്‍
വൈകിട്ട് 4 വരെയാണു് സെമിനാര്‍. നോവലിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളും
പ്രഭാഷണങ്ങളും പ്രശസ്ത എഴുത്തുകാരും ഗവേഷകരും നിരൂപകരും അവതരിപ്പിക്കും.
2019 നവംബര്‍ 5 ന് രാവിലെ 10 മണിക്ക് സെമിനാറിന്റെ ഉദ്ഘാടനം പ്രശസ്ത നിരൂപകന്‍ ശ്രീ
ആഷാ മേനോന്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡ�ോ.ജി. വിജയലക്ഷ്മി അധ്യക്ഷം വഹിക്കും. ഒ.വി.
വിജയന്‍ സ്മാരകസമിതി സെക്രട്ടറി ശ്രീ.ടി.ആര്‍. അജയന്‍ ആമുഖ പ്രഭാഷണം നടത്തും. എഴുത്തു
കാരനും നിരൂപകനുമായ പ്രൊഫ. പി.എ. വാസുദേവന്‍, ഒ.വി. വിജയന്‍ സ്മൃതി നിര്‍വ്വഹിക്കും. ഡ�ോ.
നൗഷാദ് എസ്. ഡ�ോ.എം. ഗംഗാദേവി എന്നിവര്‍ സംസാരിക്കും. 11.30 മുതല്‍ സെമിനാര്‍ ആരംഭി
ക്കും. നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രദീപ് പനങ്ങാട്, മോഡറേറ്റര്‍ ആയിരിക്കും. പ്രൊ.
എസ്. സുധീഷ്, ഡ�ോ.എച്ച്.കെ സന്തോഷ്, ഡ�ോ.ഷൂബ കെ.എസ്., ഡ�ോ. സീമ ജെറോം, അപ്സര
ശശികുമാര്‍, അനുഉഷ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
എഴുത്തുകാര്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, ആസ്വാദകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാഗതം

ഡ�ോ. നൗഷാദ് എസ്.

ടി.ആര്‍.അജയന്‍
അധ്യക്ഷന്‍, മലയാളവിഭാഗം

സെക്രട്ടറി
ഗവ. വിമന്‍സ് കോളേജ്
ഒ.വി.വിജയന്‍
ഫ�ോണ്‍: 9446370168
സ്മാരക സമിതി
വഴുതക്കാട് പാലക്കാട്

ഫ�ോണ്‍:9847720009

© O. V. Vijayan Memorial