സുവർണ്ണ യൗവ്വനത്തിൽ ‘യക്ഷിയാനം’ തുടങ്ങി

ഒ.വി. വിജയൻ സ്മാരക സമിതിയുടെയും കേരള ലളിതകലാ അക്കാദമിയുടെയും കേരള സർക്കാർ വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ വിഖ്യാത ശിൽപമായ മലമ്പുഴ യക്ഷിയുടെ അമ്പതാം വാർഷികാഘോഷം തുടങ്ങി. 2019 ഫെബ്രുവരി 26ന് രാവിലെ 10 മണിക്ക് മലമ്പുഴയിലെ യക്ഷിപാർക്കിൽ ആരംഭിച്ച പരിപാടി ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ശ്രീ.എം.ബി. രാജേഷ് എം.പി., ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ്, ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീ. പൊന്ന്യം ചന്ദ്രൻ, വിശ്വപ്രശസ്ത ശില്പി ശ്രീ. കാനായി കുഞ്ഞിരാമൻ, സാഹിത്യകാരനും ഭരണകർത്താവുമായ ശ്രീ.കെ.വി. മോഹൻകുമാർ ഐ.എ.എസ്., പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.പി. ഷൈജ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡി. സദാശിവൻ, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഇന്ദിര രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.എ.രാജൻ, മലമ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീ.ബാബു എൻ., ശ്രീ.കെ.യു.കൃഷ്ണകുമാർ, ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ എന്നിവർ സംസാരിച്ചു.

കലാവിഷ്കാരങ്ങളുടെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം വൈകുന്നേരം 5 മണിക്ക് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. തുടർന്ന് സമുദ്ര പെർഫോമിംഗ് ആർട്സ്, തിരുവനന്തപുരം അവതരിപ്പിച്ച ‘ജലം’ നൃത്തം അരങ്ങേറി. 2019 ഫെബ്രുവരി 26 മുതൽ മാർച്ച്‌ 9 വരെ മലമ്പുഴയിലെ യക്ഷി പാർക്കിൽ നടക്കുന്ന ‘യക്ഷിയാന’ത്തിൽ നിരവധി വ്യത്യസ്തമായ കലാപരിപാടികളും ചർച്ചകളും സംവാദങ്ങളും പ്രദർശനങ്ങളും ക്യാമ്പും അരങ്ങേറും.

© O. V. Vijayan Memorial