വിജയൻറെ സ്മരണകളിൽ നനഞ്ഞ് ‘തസ്രാക്കിലേക്ക് വീണ്ടും’

പാലക്കാട്: ഒ.വി. വിജയൻറെ ഓർമ്മകൾക്ക് ചേക്കേറാൻ കൂടൊരുക്കി തസ്രാക്കിലെ സ്മാരകത്തിൽ ഒ.വി. വിജയൻ ലൈവ് തിയേറ്റർ ഓൺ ഡിമാൻഡ്, ഖസാക്ക് ശിൽപവനം, സ്മാരക വെബ്‌സൈറ്റ് എന്നിവ ബഹു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ സാംസ്കാരിക ലോകത്തിന് തുറന്നുകൊടുത്തു. ഒ.വി. വിജയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 30ന്  ഇതിഹാസകാരന്റെ പന്ത്രണ്ടാം ചരമവാർഷിക മുഴുദിന പരിപാടി ‘തസ്രാക്കിലേക്ക് വീണ്ടും’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്മാരക സമിതി ചെയർമാനുമായ ശ്രീ. ടി.കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ചു. ഒ.വി. വിജയൻ സ്മാരകത്തിന്റെ ബ്രോഷർ, ശ്രീ. രവി ഡി.സി. മന്ത്രി ശ്രീ. എ.കെ. ബാലൻ അവർകൾക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. ശ്രീ. കെ.എസ്. രവികുമാർ ഒ.വി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ കളക്ടർ ശ്രീമതി. മേരിക്കുട്ടി ഐ.എ.എസ്., മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.എൻ. കണ്ടമുത്തൻ, പ്രൊഫ. വി.എൻ. മുരളി, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, കേരള ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. ടി.എ. സത്യപാൽ, ശ്രീ. എ.  പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ  സ്വാഗതവും ശ്രീ. ബൈജുദേവ് നന്ദിയും പറഞ്ഞു.

തുടർന്ന് ക്യാമ്പിലും പ്രദർശനത്തിലും ശിൽപവനത്തിലും സഹകരിച്ച കലാകാരന്മാരെ വേദിയിൽ ആദരിച്ചു.

 

© O. V. Vijayan Memorial