അയ്യപ്പപ്പണിക്കർ കാവ്യപരിശീലന ശില്പശാല

Date/Time
Date(s) - 20/08/2017
9:00 am - 5:00 pm

Location
ഒ.വി.വിജയൻ സ്മാരക മന്ദിരം

Categories No Categories


ആധുനിക മലയാള കവിതയെ രൂപപ്പെടുത്തുകയും വിവിധ മാനങ്ങളിലുള്ള വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കുകയും, കവിതയിലെ പുതുനാമ്പിനേയും കണ്ടെത്തി അവയെ കവിതയുടെ ഭാവിതേജസ്സാക്കാൻ യത്നിക്കുകയും ചെയ്ത കവിയും നിരൂപകനും അദ്ധ്യാപകനുമാണ് ഡോ. കെ. അയ്യപ്പപ്പണിക്കർ

അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും ഒ.വി.വിജയൻ സ്മാരക സമിതിയുടെയും സഹകരണത്തോടെ പുതുകവികൾക്കായി ഓഗസ്ററ് മാസം 20 ഞായറാഴ്ച്ച തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ വെച്ച് കാവ്യപരിശീലന കളരി സംഘടിപ്പിക്കുന്നു.

പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. എൻ.എസ്. മാധവൻ, ശ്രീ. വി.ജി. തമ്പി, ശ്രീ. പി.എൻ. ഗോപീകൃഷ്ണൻ, ശ്രീ. ആഷാമേനോൻ, ശ്രീ. സജയ് കെ.വി, ശ്രീമതി. ഒ.വി. ഉഷ, പ്രൊഫ. പി.എ. വാസുദേവൻ, ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, ശ്രീ. ടി.കെ. ശങ്കരനാരായണൻ, ഡോക്ടർ: പി. മുരളി, ശ്രീ. രഘുനാഥൻ പറളി, ഡോക്ടർ: സി.പി. ചിത്രഭാനു, ശ്രീമതി. ജ്യോതിബായ് പരിയാടത്ത് എന്നിവരോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: കെ. ശാന്തകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. ടി.കെ. നാരായണദാസ് എന്നിവർ പരിശീലന കളരിയിൽ പങ്കെടുക്കും.

പരിപാടി ധന്യമാക്കാൻ സുഹൃത്തുക്കൾ ഒത്തുള്ള താങ്കളുടെ മഹനീയ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

പി.ആർ. ജയശീലൻ    
(ഡയറക്ടർ, കാവ്യപരിശീലന കളരി)  

പ്രിയദാസ് ജി. മംഗലത്ത്    
(സെക്രട്ടറി, അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ)

ടി.കെ. നാരായണദാസ്  
(ചെയർമാൻ, ഒ.വി.വിജയൻ സ്മാരക സമിതി)                             

ടി.ആർ. അജയൻ
(സെക്രട്ടറി, ഒ.വി.വിജയൻ സ്മാരക സമിതി)

© O. V. Vijayan Memorial