‘എഴുത്തുപുര’ – കുട്ടിഎഴുത്തുകാർക്കുള്ള സംസ്ഥാനതല ശില്പശാല

Date/Time
Date(s) - 13/01/2018 - 14/01/2018
9:00 am - 8:00 pm

Location
ഒ.വി. വിജയൻ സ്മാരക മന്ദിരം

Categories


ഒ.വി. വിജയൻ സ്മാരക സമിതിയും കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടും ബാലസംഘവും സംയുക്തമായി എഴുത്തിലെ പുതുമൊഴികൾക്കായി 2018 ജനുവരി 13,14 തിയ്യതികളിലായി തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച് ‘എഴുത്തുപുര’ സാഹിത്യ രചനാ ശില്പശാല സംഘടിപ്പിക്കുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ശ്രീ. കെ.പി. രാമനുണ്ണിയെ ഈ വേദിയിൽ ആദരിക്കും. ശ്രീ. ഡി. മനോജ് രചിച്ച് ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘കർമ്മപരമ്പരയിലെ കണ്ണികൾ’ ശില്പശാലയിൽ വെച്ച് പ്രകാശനം ചെയ്യും.

മലയാള സാഹിത്യത്തിലെ പുതുതലമുറയുടെ സർഗ്ഗസംഗമം വിജയിപ്പിക്കാൻ എല്ലാ സഹൃദയരെയും സവിനയം ക്ഷണിക്കുന്നു.

© O. V. Vijayan Memorial