കഥാന്തരം

Date/Time
Date(s) - 02/07/2017 - 03/07/2017
2:30 pm - 6:00 pm

Location
ഒ. വി. വിജയൻ സ്മാരക മന്ദിരം

Categories


ചിന്തയിലും എഴുത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചുകൊണ്ട് തീവ്രധ്യാനിയുടെ ഉൾക്കരുത്തോടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾക്കു കാതോർത്ത പ്രവാചകനായ എഴുത്തുകാരനായിരുന്നു ഒ.വി. വിജയൻ. അദ്ദേഹത്തിൻറെ എൺപത്തിയെട്ടാം ജന്മദിനം രണ്ടു ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരക മന്ദിരത്തിൽ വെച്ച് സമുചിതമായി ആഘോഷിക്കുന്നു.

സ്മാരക അങ്കണത്തിൽ സ്ഥാപിക്കുന്ന, അഹല്യ ഹെറിറ്റേജ് വില്ലേജ് സ്മാരക സമിതിക്കു സംഭാവന നൽകിയ ഒ.വി. വിജയൻ പ്രതിമയുടെ അനാച്‌ഛാദനം, നോവലിൽ രവി ബസ് ഇറങ്ങിയ കൂമൻകാവിൽ മലമ്പുഴ കനാലിന്റെ സമീപത്തു ഒരുക്കിയ വഴിയമ്പലത്തിന്റെ ഉദ്ഘാടനം, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, ലഘു ചലച്ചിത്ര പ്രദർശനം എന്നിവയാണ് ജൂലൈ 2, 3 ദിനങ്ങളിലായി സഹൃദയർക്കായി ഒ.വി. വിജയൻ സ്മാരക സമിതി ഒരുക്കിയിട്ടുള്ളത്.

ബഹു: കേരള സാംസ്കാരിക നിയമ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ, ശ്രീ. എം.ബി. രാജേഷ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കളക്ടർ ശ്രീമതി. പി. മേരിക്കുട്ടി ഐ.എ.എസ്., ഭാഷാപോഷിണി എഡിറ്റർ ശ്രീ. കെ.സി. നാരായണൻ, സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ.പി. മോഹനൻ, സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, ശ്രീ. മുണ്ടൂർ സേതുമാധവൻ, കാർട്ടൂണിസ്റ് ഉണ്ണി, ശ്രീ. ശ്രീജിത്ത് പെരുന്തച്ചൻ, പ്രൊഫ. പി.എ. വാസുദേവൻ, ശ്രീ. ആഷാമേനോൻ, ശ്രീ. പായിപ്ര രാധാകൃഷ്ണൻ, ശ്രീ. വിജു നായരങ്ങാടി, ഡോക്ടർ. മുഞ്ഞിനാട് പദ്മകുമാർ, ശ്രീ. രഘുനാഥൻ പറളി, ശ്രീമതി. ഒ.വി. ഉഷ, ശ്രീമതി. ആനന്ദി രാമചന്ദ്രൻ, ശ്രീ. ടി.കെ. ശങ്കരനാരായണൻ, ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം, ശ്രീ. പി.ആർ. ജയശീലൻ, ഡോക്ടർ. സി. ഗണേഷ് എന്നിവരടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ വിവിധ പരിപാടികളിൽ പങ്കെടുക്കും.

 

കൂടുതൽ അറിവിലേക്കായി ബ്രോഷർ ഡൌൺലോഡ് ചെയ്യുക

Kadhantharam Invitation (PDF)

© O. V. Vijayan Memorial