കർമ്മപരന്പരയിലെ കണ്ണികൾ

Date/Time
Date(s) - 28/03/2017 - 30/03/2017
9:00 am - 5:30 pm

Location
O. V. Vijayan Memorial

Categories


ശ്രീ ഒ. വി. വിജയന്റെ ഖസാഖിന്റെ ഇതിഹാസത്തിന്റെ ഭൂമികമായ തസ്രാക്ക് പശ്ചാത്തലമാക്കിയ 50 ഫോട്ടോകളുടെ പ്രദർശനം.

പാലക്കാട് തസ്രാക്ക് ഒ. വി. വിജയൻ സ്മാരകത്തിൽ മാർച്ച് 28 മുതൽ 30 വരെ.

ഫോട്ടോഗ്രാഫി, സംവിധാനം : ശ്രീ മനോജ്.

മലയാളത്തിലെ മികച്ച നോവലായ ഖസാഖിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങൾ, ജീവിത പരിസരങ്ങൾ, തസ്രാക്കിലെ കരിന്പനകളും, ചേത്തലിയുടെ അസ്തമയങ്ങളും പുലരികളും, ഇടവഴികളും ഓത്തുപള്ളികളും ഏകാധ്യാപക വിദ്യാലയവും ഞാറ്റുപുരയും എല്ലാ ക്യാമറക്കണ്ണുകളിലൂടെയുള്ള നേർകാഴ്ചയാകുന്നു. കർമ്മപരന്പരയുടെ കണ്ണികൾ പുനർജ്ജനിക്കുകയാണ്.

© O. V. Vijayan Memorial