തസ്രാക്കിലേക്ക് വീണ്ടും

Date/Time
Date(s) - 30/03/2017
9:00 am - 9:00 pm

Location
O. V. Vijayan Memorial

Categories No Categories


ഖസാക്കിന്റെ ഇതിഹാസഭൂമികയായ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച് ഇതിഹാസകാരന്റെ ചരമദിനാചരണത്തിന്റെ (മാർച്ച് 30) മുന്നോടിയായി 10 ദിവസം നീണ്ടുനിൽക്കുന്ന സാംസ്‌കാരിക പരിപാടികൾ ഒ.വി. വിജയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കേരള സാഹ്തംയ അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരണ സംഗീത നാടക ്ക്കാദമി എന്നിവയുടെ സഹകരണത്തോടെ നടത്താൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

തസ്രാക്കിലേക്ക് വീണ്ടും, എന്ന് പേരിട്ട ഈ പരിപാടിയോനടനുബന്ധമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്നു വിജയന്റെ നോവലുകളിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ചിത്രീകരിക്കുന്ന എ.വി.വിജയൻ സ്മാരക ചിത്രകലാ ക്യാമ്പ് (മാർച്ച് 20 മുതൽ 27 വരെ), ശ്രീ. ഡി. മനോജിന്റെ ഫോട്ടോ പ്രദർശനം – ‘കർമ്മപരമ്പരയിലെ കണ്ണികൾ’ (മാർച്ച് 28 മുതൽ 30 വരെ), ശ്രീ. സലീം ബാബുവിന്റെ ചിത്രപ്രദർശനം – ‘വായനാനുഭവത്തിന്റെ ദൃശ്യാനുഭവങ്ങൾ’ (മാർച്ച് 28 മുതൽ 30 വരെ) എന്നിവ കൂടി ഒരുക്കും. പ്രശസ്ത ശിൽപ്പികളായ ശ്രീ. വെ. രാജൻ, ശ്രീ. ജോസപ് എം വർഗ്ഗീസ്, ശ്രീ. ജോൺസൺ മാത്യു, ശ്രീ. ഹോച്ചിമിൽ എന്നിവർ ഒരുക്കുന്ന ഖസാക്ക ശില്പവനത്തിന്റെയും വിജയനെ ദൃശ്യാനുഭവങ്ങളിലൂടെ സഹൃദയർക്ക് പരിചയപ്പെടുന്നുന്ന ലൈവ തീയേറ്ററിന്റെയും ഉദ്ഘാടനവും നടക്കും.

കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ മാർച്ച് 30ന് നടക്കുന്ന പൂർണദിനപരിപാടിയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലൻ, ശ്രീ. എം. എ. ബേബി, ശ്രി. വൈശാഖൻ, ശ്രി. വി. കെ. ശ്രീരാമൻ, പ്രൊഫ. കെ. പി. മോഹനൻ, ശ്രീ. അശോകൻ ചരുവിൽ, ശ്രീ. ആഷാമേനോൻ, ശ്രീ. എം.കെ. ഹരികുമാർ, ഡോക്ടർ ബി. സന്ധ്യ ഐ.പി.എസ്, ശ്രീ. കെ.വി മോഹൻകുമാർ ഐ.എ.എം, ശ്രീ. കെ. എസ് രവികുമാർ, ശ്രീ. രവി ഡീസി ശ്രീമതി പി, മേരികുട്ടി ഐ.എ.എസ്, ശ്രീ. ടി.ഡി. രാമകൃഷ്ണൻ, പ്രൊഫ പി.എം. വാസുദേവൻ, ശ്രീ. മുണ്ടൂർ സേതുമാധവൻ, ശ്രീ. പി. കെ പാറക്കടവ്, ശ്രീമതി ആനന്ദി രാമചന്ദ്രൻ, ശ്രീമതി ഒ.വി. ഉഷ, ശ്രീ. ടി.കെ. ശങ്കരനാരായണൻ, ശ്രീ. രഘുനാഥൻ പറളി, ശ്രീ. വിനോദ് മങ്കര, ശ്രീ. ഗോപീനാരായണൻ, ശ്രീ. കെ. ആർ വിനയൻ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും. ക്യാമ്പിലും പ്രദർശനത്തിലും ശിൽപവനത്തിലും സഹകരിച്ച കലാകാരന്മാരെ വേദിയിൽ ആദരിക്കും.

കേരളസംഗീത നാടക അക്കാദമി പ്രയോജകരാവുന്ന ‘മത്സ്യഗന്ധി’ എന്ന നാടകവും അരങ്ങേറും. പരിപാടികളുടെ വിശദവിവരങ്ങൾ അന്യത്ര. സഹപ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുള്ള താങ്കളുടെ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.

കൂടുതൽ അറിവിലേക്കായി ബ്രോഷർ ഡൌൺലോഡ് ചെയ്യുക

Thasrakkilekku Veendum Invitation (PDF)

© O. V. Vijayan Memorial