അണയാത്ത സ്മരണയായ്‌ റഷീദ്‌ കണിച്ചേരി

അദ്ധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവും ഒ.വി. വിജയൻ സ്മാരക സമിതി അംഗവുമായ ശ്രീ. റഷീദ്‌ കണിച്ചേരിയെ അനുസ്മരിച്ചു. പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയും ഒ.വി. വിജയൻ സ്മാരക സമിതിയും പുരോഗമന കലാ സാഹിത്യ സംഘവും സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ശ്രീ. മുണ്ടൂർ സേതുമാധവൻ, ശ്രീ. വി.കെ. ശ്രീകണ്ഠൻ, ശ്രീ. കെ.വി. വിജയദാസ്‌ എം.എൽ.എ., ശ്രീ. എ.പ്രഭാകരൻ, ശ്രീ. കെ.എൻ. സുകുമാരൻ, ഡോക്ടർ. സി.പി. ചിത്രഭാനു, ശ്രീ. എസ്‌.ബി. രാജു, ശ്രീ. പി.രാജഗോപാലൻ, ശ്രീ. ദണ്ഡപാണി, ശ്രീ. പി.ആർ. പരമേശ്വരൻ, ശ്രീ. കെ. ശാന്തപ്പൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ റഷീദ്‌ കണിച്ചേരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവച്ച്‌ സംസാരിച്ചു. തുടർന്ന് പുത്രിയും അദ്ധ്യാപികയുമായ ശ്രീമതി. നിനിത കണിച്ചേരിയും പുത്രനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. നിതിൻ കണിച്ചേരിയും പിതാവിനു പ്രണാമമർപ്പിച്ച്‌ സംസാരിച്ചു.

07.11.17നു പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക സെമിനാർ ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ടി.ആർ. അജയൻ സ്വാഗതവും ശ്രീ. എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial