അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രികളുടെ വ്യത്യസ്തമായ ഒരു ഒത്തുചേരൽ പാലക്കാട് തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരക മന്ദിരത്തിൽ നടന്നു. എഴുത്ത്, വായന ,വര ,നാടകം നൃത്തം ,സംഗീതം യാത്ര ,സിനിമ, പത്രപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടത്തുന്ന നൂറോളം സ്ത്രീകളാണ് കൂട്ടായ്മയിൽ പങ്കാളികളായത്. സ്ത്രീയെന്ന സ്വത്വം നില നിർത്തിക്കൊണ്ടു തന്നെ സമൂഹത്തിൽ ജനാധിപത്യപരമായ ഇടപെടലുകൾ നടത്തുകയും പുതുതലമുറക്ക് താങ്ങാവുകയും ചെയ്യുക എന്നതാണ് പെൺമയുടെ മുഖ്യ ലക്ഷ്യം.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ നാരി ചേതന പദ്ധതിയുടെ ഭാഗമായി ഒ.വി വിജയൻ സ്മാരക സമിതിയും പാലക്കാടൻ എഴുത്തുകൂട്ടവും ഒന്നിച്ചാണ് ‘പെൺമ എന്ന ശ്രദ്ധേയമായി ഈ പരിപാടി സംഘടിപ്പിച്ചത്.
മൂന്നു ഘട്ടമായി നടന്ന ഈ പരിപാടി നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലിസി ജോയ് ഉൽഘാടനം ചെയ്തു. കഥാകാരി എം.ബി മിനി അദ്ധ്യക്ഷയായി കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതിയംഗം എൽ. വി.ഹരികുമാർ മുഖ്യാതിഥിയായി. പെൺമ കൂട്ടായ്മ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ” “ചേതന ” യുടെ പ്രകാശനം മുൻ വനിതാ കമ്മിഷൻ അംഗം പ്രൊഫ.കെ.എ തുളസി നിർവഹിച്ചു.
കവിത.എസ്.കെ സ്വാഗതവും.എം.എൻ ലതാ ദേവി നന്ദിയും പറഞ്ഞു.
രണ്ടാമത്തെ സെഷനായ “ചിറകുകളി”ലെ പരിപാടികളിൽ അട്ടപ്പാടിയിൽ നിന്നെത്തിയ ഗോത്ര കഥാകാരി കലെശെൽവി ടീച്ചർ അവതരിപ്പിച്ച ഗോത്രകഥ വേറിട്ട അനുഭവമായി. ഒ.വി വിജയൻ സ്മാരക ലൈബ്രറിക്കായി പെൺമക്കൂട്ടായ്മ സമാഹരിച്ച പുസ്തകങ്ങൾ ഒ.വി വി വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ’ ടി.ആർ.അജയൻ ഏറ്റുവാങ്ങി. കഥാകൃത്ത് രാജേഷ് മേനോൻ ആശംസകൾ നേർന്നു. പ്രേമ സതീഷ് നന്ദി പറഞ്ഞു..
മൂന്നാമത്തെ സെഷനായ ചേതന ‘ എന്ന രചനാവതര ണം ജ്യോതിബായ് പരിയാടത്ത് ഉൽഘാടനം ചെയ്തു സിന്ധു സാജൻ, പ്രമീളതരവത്ത്, ,ശാന്തി പാട്ടത്തിൽ.സുധ തെക്കേമഠം എന്നിവർ ആശംസകൾ നേർന്നു. ബിന്ദു പ്രതാപ് സ്വാഗതവും സംഗീത കുളത്തൂർ നന്ദിയും പറഞ്ഞു.
അന്താരാഷ്ട്ര വനിതാദിനം
