അഭിഭാഷക വിനോദയാത്ര ഖസാക്കിൽ

എറണാകുളത്തുനിന്നുമുള്ള ഒരു സംഘം അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും വിനോദയാത്ര 11.05.2019ന് ഒ.വി. വിജയൻ സ്മാരകത്തിലെത്തി. ഏറെ നേരം സ്മാരകത്തിൽ ചിലവഴിച്ച യാത്രാസംഘം വിജയെനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ഗാലറികളും ആസ്വദിച്ചശേഷം സ്മാരകത്തിൽ ലഭ്യമായ ഒ.വി. വിജയൻറെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ടും വാങ്ങിയാണ് യാത്ര തിരിച്ചത്. ഊട്ടിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു വിജയസ്മരണകളുമായുള്ള ഖസാക്ക് സന്ദർശനം.

© O. V. Vijayan Memorial