അറബിക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തസ്രാക്ക്: ഒ.വി. വിജയൻ സ്മാരകത്തിലെ അറബിക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുള്ള ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2018-19 വർഷത്തെ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കാൻ പോകുന്നത്. അറബിക്കുളം ചെളി നീക്കം ചെയ്ത് വൃത്തിയാക്കി ചുറ്റും നടപ്പാതയൊരുക്കി സന്ദർശകർക്ക് വിശ്രമിക്കാനും വായിക്കാനുമുള്ള സൗകര്യം ഒരുക്കി നാലുവശങ്ങളിൽനിന്നും പടവുകൾ കെട്ടി സംരക്ഷിക്കുന്ന മാതൃകയിലാണ് പ്രവർത്തനങ്ങൾ. ജില്ലാ നിർമ്മിതി കേന്ദ്രയാണ് ജോലി ഏറ്റെടുത്തിരിക്കുന്നത്. ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച് നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. നിതിൻ കണിച്ചേരി, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്.ഷൈലജ, ശ്രീ.ടി.ആർ. അജയൻ എന്നിവർ സംസാരിച്ചു.

© O. V. Vijayan Memorial