ആനന്ദിന്റെ ‘കളർപെൻസിൽ’ നാടകമായി

‘എഴുത്തുപുര’ ദ്വിദിന ക്യാമ്പിൽ നടന്ന സർഗ്ഗാത്മക സെഷനിൽ ക്യാമ്പംഗങ്ങൾ എഴുതിയ കഥകളിൽ നിന്നും തിരഞ്ഞെടുത്ത ‘കളർ പെൻസിൽ’ എന്ന കഥ ക്യാമ്പംഗങ്ങൾ മൂന്ന് ടീമുകളിലായി നാടകാവിഷ്കാരമാക്കി. ആനന്ദ് എന്ന കൊച്ചു കൂട്ടുകാരൻ എഴുതിയ കഥയെ നാടകത്തിന്റെ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ ഓരോ ക്യാമ്പംഗവും അളവറ്റ സന്തോഷം അനുഭവിച്ചു. മൂന്ന് ടീമുകളും വ്യത്യസ്തമായ രീതിയിൽ കഥയെ അവതരിപ്പിച്ചത് കാണികൾക്കും നല്ലൊരു അനുഭവമായി.

© O. V. Vijayan Memorial