ആർട്ടിസ്ററ് ശ്രീ. ഭട്ടതിരി തസ്രാക്കിൽ

പ്രശസ്ത ആർട്ടിസ്റ്റും കാലിഗ്രാഫറുമായ ശ്രീ. ഭട്ടതിരി ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ. അജയനൊപ്പം 10.06.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. വിജയൻറെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനുവേണ്ടി താൻ ഡിസൈൻ നിർവ്വഹിച്ച കവറുകൾ സ്മാരകത്തിൽ വീണ്ടും കണ്ട അദ്ദേഹം വിജയനുമൊത്തുള്ള പഴയ നിമിഷങ്ങൾ അയവിറക്കിയാണ് സ്മാരകത്തിൽ നിന്നും യാത്ര തിരിച്ചത്.

© O. V. Vijayan Memorial