ഇതിഹാസകാരൻ പുനർജ്ജനിച്ചിരിക്കുന്നു : ശ്രീ. മുണ്ടൂർ സേതുമാധവൻ

പ്രശസ്ത സാഹിത്യകാരൻ ശ്രീ. മുണ്ടൂർ സേതുമാധവനും സഹധർമ്മിണി ശ്രീമതി. അംബികയും ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

ഇതിഹാസകാരൻ അർഹിക്കുന്ന അംഗീകാരത്തോടെ സ്മാരകത്തിൽ പുനർജ്ജനിച്ചിരിക്കുന്നു എന്നും സ്മാരകങ്ങൾക്ക് ഉദാത്ത മാതൃകയായി ഇപ്പോഴത്തെ ഒ.വി. വിജയൻ സ്മാരകം ഉയർന്നിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.വി. വിജയൻ ഫോട്ടോ ഗാലറിയും കാർട്ടൂൺ ഗാലറിയും ലൈവ് തിയേറ്ററും ഖസാക്ക് ശിൽപ്പവനവും സന്ദർശിച്ച ശേഷം അറബിക്കുളത്തിന്റെ കരയിൽ ഖസാക്കിന്റെ ഓർമ്മകൾ തളം കെട്ടിനിൽക്കുന്നത് ഏറെ നേരം നുകർന്നാണ് ഇരുവരും യാത്രയായത്.

സാംസ്കാരിക കേരളം നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നാണ് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകം എന്ന് ശ്രീമതി. അംബികയും മനസ്സ് തുറന്നു.

© O. V. Vijayan Memorial