ഇതിഹാസ ഭൂമിയിൽ സുഭാഷ്‌ചന്ദ്രൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റും കഥാകാരനുമായ ശ്രീ. സുഭാഷ്‌ചന്ദ്രൻ 21.02.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ജ്യേഷ്‌ഠ സഹോദരനായ ഒ.വി. വിജയന് ഇതിഹാസകൃതിയിലേക്ക് പ്രചോദനം നൽകിയ തസ്രാക്കിന്റെ ഭൂമികയെ മനസ്സിലേക്കും ഹൃദയത്തിലേക്കും ആവാഹിച്ച് ആസ്വദിച്ച അദ്ദേഹം “ഒരു ‘നിശോകം’ എന്ന പോലെ താൻ ഇവിടെ എത്തുകയായിരുന്നു” എന്ന് അഭിപ്രായപ്പെട്ടു. സ്മാരകത്തിൽ പുരോഗമിക്കുന്ന ചുമർചിത്രകലാ ക്യാമ്പ് നിരീക്ഷിച്ച് വിജയസ്മരണകളിൽ മുങ്ങിത്തോർത്തി ഖസാക്കിന്റെ ആത്മാവിനെ അധികനേരം ലാളിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

© O. V. Vijayan Memorial