പ്രശസ്ത തമിഴ് നോവലിസ്റ്റ് ശ്രീ. പെരുമാൾ മുരുകൻ 08.03.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ തമിഴ് വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. യൂമാ വാസുകിയോടൊപ്പം സ്മാരകത്തിലെത്തിയ അദ്ദേഹം ശിൽപവനത്തിൽ ഖസാക്കിലെ കഥാപാത്രങ്ങളെ അനുഭവിക്കാനായത് വലിയൊരു അനുഭൂതിയായി അഭിപ്രായം രേഖപ്പെടുത്തി.
കേരളം എഴുത്തുകാർക്ക് നൽകുന്ന സ്ഥാനവും ആദരവും എത്രമാത്രം മഹത്തരമാണെന്ന് അദ്ദേഹം വികാരാധീനനായി. ഒ.വി.വിജയനെ അദ്ദേഹത്തിനു അർഹമായ പരിഗണനയോടെ സ്മാരകത്തിൽ നിറഞ്ഞുനിർത്തുന്നതിൽ ഒ.വി. വിജയൻ സ്മാരക സമിതിയേയും കേരള സർക്കാരിനെയും അഭിനന്ദിച്ചാണ് ശ്രീ. പെരുമാൾ മുരുകൻ മടങ്ങിയത്.