എഴുത്തുകൂട്ടം ശ്രീ. റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു

ഒ.വി. വിജയൻ സ്മാരക സമിതിയും കൊടുമ്പ് സമന്വയത്തിന്റെയും ആഭിമുഖ്യത്തിൽ 2018 ആഗസ്റ്റ് 5ന് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ സംഘടിപ്പിച്ച എഴുത്തുകൂട്ടം 2018 കവിയും ഗാനരചയിതാവുമായ ശ്രീ. റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.കാലത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സർഗ്ഗപ്രതിഭാസമ്പന്നനായിരുന്നു ഒ.വി. വിജയൻ എന്ന് അദ്ദേഹം അനുസ്മരിച്ചു. വിജയൻറെ കഥാപാത്രങ്ങളും പ്രകൃതിയുമെല്ലാം കാവ്യാത്മകവും മാനവികത ഉയർത്തിപ്പിടിക്കുന്നവയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തുകൂട്ടത്തിൽ തുടർന്ന് കവി ശബ്ന എസ്. മുസ്തഫ രചിച്ച ‘റാന്തൽ’ എന്ന കവിതാസമാഹാരം ശ്രീ. റഫീഖ്‌ അഹമ്മദ് ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയന് നൽകി പ്രകാശനം ചെയ്‌തു. കവി ശ്രീ. രവീന്ദ്രൻ മലയങ്കാവ് പുസ്തക പരിചയം നടത്തി. പാലക്കാട്ടെ തിരഞ്ഞെടുത്ത യുവകവികൾക്കുള്ള ഉപഹാരങ്ങൾ പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. രവീന്ദ്രൻ വിതരണം ചെയ്തു. ചടങ്ങിൽ സമന്വയം പ്രസിഡന്റ് ശ്രീ. എ.ഷാജു അദ്ധ്യക്ഷത വഹിച്ചു. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്. ശൈലജ, ശ്രീ. കെ.ആർ. കുമാരൻ, ശ്രീ. സി.വൈ. നസീബ്, ശ്രീമതി. രതില ടീച്ചർ, ശ്രീ.എസ്.സുകുമാരൻ, ശ്രീ. ശരത്ബാബു തച്ചമ്പാറ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കവി ശബ്ന എസ്. മുസ്തഫ മറുപടി പ്രസംഗം നടത്തി. ശ്രീ. വി. രാമദാസൻ സ്വാഗതവും ശ്രീ. പി.വാസു നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial