ഒ വി വിജയന്‍ സ്മാരക പുരസ്കാരങ്ങള്‍-2021

ഒ വി വിജയന്‍ സ്മാരക പുരസ്കാരങ്ങള്‍ 2021
കൃതികള്‍ ക്ഷണിക്കുന്നു
…………………………………..

ഒ.വി. വിജയൻ സ്മാരക സമിതി, മലയാളത്തിലെ മികച്ച രചനകൾക്ക് എല്ലാ വർഷവും നല്‍കുന്ന ഒ.വി. വിജയൻ സ്മാരക പുരസ്കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു.

നോവൽ, കഥാസമാഹാരം, യുവകഥ എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തുക.

2018 ജനുവരി 1നും 2020 ഡിസംബർ 31നും ഇടയിലുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള നോവൽ, കഥാസമാഹാരം എന്നിവ അയക്കാം. വിവർത്തനങ്ങൾ പാടില്ല. പ്രസാധകർക്കോ രചയിതാക്കൾക്കോ, വായനക്കാര്‍ക്കോ പുസ്തകങ്ങൾ അയക്കാം. രണ്ട് കോപ്പികളാണ് അയക്കേണ്ടത്. പ്രായപരിധിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള മലയാളം പുസ്തകങ്ങൾ സ്വീകാര്യമാണ്.

യുവകഥാപുരസ്കാരത്തിന് 2021 ജൂലെെ 31ന്
35 വയസ്സ് കവിയാത്തവർക്ക് പങ്കെടുക്കാം. ഡിടിപി ചെയ്ത കഥയുടെ ഒരു കോപ്പി തപാലിലോ ഇ – മെയിലിലോ അയക്കണം. രചന മൗലികവും പ്രസിദ്ധീകരിച്ച് വന്നിട്ടില്ലാത്തതുമാവണം. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് പങ്കുചേരാം. ഒ.വി. വിജയൻ സ്മാരക സമിതി അംഗങ്ങളും കഴിഞ്ഞ വര്‍ഷത്തെ പുരസ്കാര ജേതാക്കളും മത്സരത്തിൽ പങ്കുചേരാൻ പാടുള്ളതല്ല. മത്സര ഫീസ് ഇല്ല.

ഒ.വി. വിജയൻ സ്മാരക സമിതിയായിരിക്കും സ്‌ക്രീനിംഗ് കമ്മിറ്റി. തെരഞ്ഞെടുക്കുന്ന കൃതികൾ/രചനകൾ വിലയിരുത്തി വിദഗ്‌ദ ജൂറി മികച്ചവ തെരഞ്ഞെടുക്കും. ജൂറിയുടെ തെരഞ്ഞെടുപ്പ് അന്തിമമായിരിക്കും.

മികച്ച നോവലിനും കഥാസമാഹാരത്തിനും 25,000 രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥക്ക് 10,000 രൂപയും പുരസ്‌കാര ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം.

കൃതികൾ/രചനകൾ 2021 ജൂലെെ 31നകം കിട്ടുന്ന വിധം തപാലിലോ കൊറിയറിലോ അയക്കുക.
വിലാസം: ഒ.വി. വിജയൻ സ്മാരക പുരസ്കാരം, ഒ.വി. വിജയൻ സ്മാരക സമിതി, തസ്രാക്ക്, കിണാശ്ശേരി പോസ്റ്റ്, പാലക്കാട് – 678 701.
ovvijayansmarakam@gmail.com

കവറിനു മുകളിൽ നോവൽ/കഥാസമാഹാരം/യുവകഥ എന്ന്‌ രേഖപ്പെടുത്തുക.

വിശദ വിവരങ്ങൾക്ക് ഫോൺ :
8547456222, 8921397260

ടി ആര്‍ അജയന്‍
സെക്രട്ടറി
ഒ വി വിജയന്‍ സ്മാരകം
07.06.21

© O. V. Vijayan Memorial