ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്കാരം 2022

പി എഫ് മാത്യൂസിനും
വി എം ദേവദാസിനും
വിഎന്‍ നിഥിനും
ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്കാരം

കേരള സര്‍ക്കാറിന്‍റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തസ്രാക്ക് ഒ വി വിജയന്‍ സ്മാരക സമിതിയുടെ 2022 വര്‍ഷത്തെ ഒ വി വിജയന്‍ സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
2019, 20, 21 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ നിന്ന് എഴുത്തുകാരും വായനക്കാരും പ്രസാധകരും അയച്ചുനല്‍കിയവ പരിഗണിച്ചാണ്, നോവല്‍, കഥ പുരസ്കാരങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്. യുവ എഴുത്തുകാര്‍ അയച്ച പ്രസിദ്ധീകരിക്കാത്ത പുതിയ കഥകളാണ് യുവകഥയുടെ പരിഗണന.

പി എഫ് മാത്യൂസ് – നോവല്‍ പുരസ്കാരം .
[അടിയാളപ്രേതം ]
വി എം ദേവദാസ് – കഥാപുരസ്കാരം
[കാടിന് നടുക്കൊരു മരം]
വി എന്‍ നിഥിന്‍ – യുവകഥാ പുരസ്കാരം [ചാച്ഛന്‍ – പുതുകഥ]

നാലു ഘട്ടങ്ങളിലൂടെ അവസാന റൗണ്ടിലെത്തിയ അഞ്ചുകഥകളില്‍ നിന്നാണ് ജൂറി, പുരസ്കാരങ്ങള്‍ തെരഞ്ഞെടുത്തത്.
നോവൽ, ചെറുകഥാ സമാഹാരം എന്നിവക്ക് 25000 രൂപയും യുവകഥക്ക് 10000 രൂപയും പ്രശസ്തി പത്രം, പുരസ്കാര ഫലകം എന്നിവ അടങ്ങുന്നതാണ് ഒ.വി.വിജയൻ സ്മാരക പുരസ്കാരങ്ങൾ.
ഫെബ്രുവരി 26 ന് രാവിലെ തസ്രാക്ക് ഒ വി വിജയന്‍ സ്മാരകത്തിലെ പരിപാടിയില്‍, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ സജി ചെറിയാന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ ടി കെ നാരായണദാസ്, സെക്രട്ടറി ടി ആര്‍ അജയന്‍, ടി കെ ശങ്കരനാരായണന്‍, രാജേഷ്മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

© O. V. Vijayan Memorial