ഒ.വി. വിജയൻറെ ചില കത്തുകളും അപ്രകാശിതമായ ‘അക്ബർ ചക്രവർത്തി’ എന്ന കഥയുടെ കയ്യെഴുത്ത് പ്രതിയും ശ്രീ. പായിപ്ര രാധാകൃഷ്ണൻ സമിതി ചെയർമാൻ ശ്രീ.ടി.കെ. നാരായണദാസിന് കൈമാറി. ഒ.വി. വിജയൻറെ എൺപത്തിയെട്ടാം ജന്മദിന ആഘോഷമായ ‘കഥാന്തരം’ പരിപാടിയുടെ രണ്ടാംദിനമായ ജൂലായ് മൂന്നിന് നടന്ന ചടങ്ങിലായിരുന്നു കത്തുകളും കഥയും കൈമാറിയത്. ‘അക്ബർ ചക്രവർത്തി’യും കത്തുകളും ഇനിമുതൽ സ്മാരകത്തിലെ ശേഖരത്തിൽ ലഭ്യമാകും.
ഒ.വി. വിജയൻറെ അപ്രകാശിതമായ കഥ ‘അക്ബർ ചക്രവർത്തി’
