ഒ .വി.വിജയൻറെ ജന്മദിനാഘോഷം ‘മധുരം ഗായതി’ ജൂലൈ 1 , 2 തീയതികളിൽ

നോവലിസ്റ്റ്, കഥാകൃത്ത് , കാർട്ടൂണിസ്റ്റ്, രാഷ്ട്രീയ ചിന്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ മലയാളികളുടെ പ്രിയങ്കരനായ ഇതിഹാസകാരനും ചിന്തയിലും എഴുത്തിലും ചിത്രരചനയിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചുകൊണ്ട് തീവ്രധ്യാനിയുടെ ഉൾക്കരുത്തോടെ ജീവിതത്തിന്റെ സ്പന്ദനങ്ങൾക്കു കാതോർത്ത പ്രവാചകനായ എഴുത്തുകാരനുമായിരുന്നു ഒ .വി.വിജയൻ .കാലം മായ്ക്കാത്ത കഥയും കഥാപാത്രങ്ങളും കാഴ്ചകളും മനസ്സിലേക്കിട്ടു തന്ന് കഥപറച്ചിലിന്റെ പുതിയൊരു ശൈലി പകർന്നുതന്ന ശ്രീ ഒ. വി. വിജയന്റെ എൺപത്തിയൊമ്പതാം ജന്മദിനം ഒ .വി.വിജയൻ സ്മൃതി, തസ്രാക്ക് കഥയുത്സവം , പുതിയ പദ്ധതികളുടെ ശിലാസ്ഥാപനം , കലാപരിപാടികൾ എന്നിവയോടെ ഒ .വി.വിജയൻ സ്മാരക സമിതി സംഘടിപ്പിക്കുന്നു.

സംസ്ഥാനതലത്തിൽ രചനകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത നാൽപതു എഴുത്തുകാരാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കഥയുത്സവത്തിന്റെ മറ്റൊരാകർഷണം.

© O. V. Vijayan Memorial