ഒ.വി.വിജയൻസാഹിത്യ പുരസ്കാരങ്ങൾ2020,വിതരണംചെയ്തു.

ഒ.വി.വിജയൻ സാഹിത്യ പുരസ്കാരങ്ങൾവിതരണംചെയ്തു.

വിശ്വപ്രസിദ്ധ സാഹിത്യകാരൻ ഒ.വി.വിജയന്റെ പേരിൽ
ഒ.വി.വിജയൻ സ്മാരകസമിതി വർഷാ വർഷം നൽകിവരുന്ന
ഒ.വി.വിജയൻ സാഹിത്യപുരസ്കാരങ്ങൾ 2020ലെ വിതരണംചെയ്തു.

തസ്രാക്കിലെഒ.വി .വിജയൻ സ്മാരകത്തിൽ വെച്ച്നടന്നചടങ്ങ് .കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ .വൈശാഖൻ ഉദ്ഘാടനം ചെയ്തു.പ്രശസ്തിപത്രവും ഫലകവുo കഥാ സമാഹാരം ,നോവൽ എന്നിവക്ക് 25000 രൂപയും,യുവകഥക്ക് 10000 രൂപയുമാണ്പുരസ്കാരം .

ചെറുകഥക്ക് ശ്രീ .ടി .പത്മനാഭൻ (മരയ,എന്റെ മൂന്നാമത്തെ നോവൽ),
നോവലിന് സുഭാഷ് ചന്ദ്രൻ (സമുദ്രശില) ,
യുവകഥക്ക് അമൽരാജ് പാറമ്മേൽ (നാഗു സാഗുവ ഹാദിയലി)എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി,

സാഹിത്യ അക്കാദമി സെക്രട്ടറി.ഡോ .കെ.പി.മോഹനൻ കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ,പ്രമുഖ സാഹിത്യകാരൻമ്മാരായ ആഷാമേനോൻ, എം .കെ.മനോഹരൻ ,നാരായണൻ കാവുമ്പായി,ഡോ .സി.പി.ചിത്രഭാനു,ജ്യോതിബായ് പരിയേടത്ത്,രഘുനാഥൻ പറളി,മോഹൻദാസ് ശ്രീകൃഷ്ണപുരം,ഡോ.സി.ഗണേഷ്,ഡോ.പി.ആർ. ജയശീലൻ,രാജേഷ് മേനോൻ, മനോജ് വീട്ടിക്കാട് എന്നിവർ പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് തസ്രാക്കിലെ
ഒ.വി.വിജയൻ സ്മാരകത്തിൽ വെച്ച്നടന്ന ചടങ്ങിൽ സ്മാരക സമിതി ചെയർമാൻ ടി .കെ .നാരായണ ദാസ് അധ്യക്ഷതവഹിച്ചു ,സമിതി സെക്രട്ടറി ടി.ആർ.അജയൻ സ്വാഗതവും ,
എ.കെ.ചന്ദ്രൻകുട്ടി നന്ദിയുംപറഞ്ഞു .തുടർന്ന്ദക്ഷിണ മേഖല സാംസ്കാരിക കേന്ദ്രവും,ഭാരത വന്റെയും ആഭിമുഖ്യത്തിൽ, തമിഴ് നാട് കലാ സംഘം അവതരിപ്പിച്ച വിവിധ ഗ്രാമീണ കലാപരിപാടികൾ ഇന്ത്യൻ ഗ്രാമീണോൽത്സവം, കാരഗാട്ടം ,കാവടിയാട്ടം ,മയിലാട്ടം ,തപ്പാട്ടംഎന്നീകലാപരിപാടികളും അരങ്ങേറി.

© O. V. Vijayan Memorial