ഒ.വി. വിജയൻ നായകസങ്കല്പങ്ങളെ പൊളിച്ചെഴുതിയ എഴുത്തുകാരൻ : സുനിൽ പി. ഇളയിടം

തസ്രാക്ക്: മനുഷ്യൻ, ആധുനികരാഷ്ട്രം, ആധുനിക ജ്ഞാനശാസ്ത്രം എന്നിവ മുൻനിർത്തിക്കൊണ്ട് നായകസങ്കല്പങ്ങളെ എന്നോ പൊളിച്ചെഴുതിയ എഴുത്തുകാരനാണ് ഒ.വി. വിജയൻ എന്ന് ഡോക്ടർ സുനിൽ പി. ഇളയിടം പറഞ്ഞു.പറ്റത്തിലുള്ള മനുഷ്യനെ ഒറ്റയ്ക്കുള്ള മനുഷ്യനാക്കുകയായിരുന്നു ആധുനികത. പ്രകൃതിയെ അപ്പുറത്തു നിർത്തി മുന്നോട്ടുപോയ കാഴ്ച്ചപ്പാടുകളെ അതിന്റെ തകർച്ചയായി അടയാളപ്പെടുത്തുകയാണ് ഖസാക്ക്. ഒ.വി. വിജയൻറെ ചരമദിനാചരണത്തിന്റെ ഭാഗമായി ഒ.വി. വിജയൻ സ്മാരക സമിതി തസ്രാക്കിൽ സംഘടിപ്പിച്ച ‘ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

© O. V. Vijayan Memorial