ഒ .വി.വിജയൻ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഒ .വി.വിജയന്റെ സ്മരണക്കായി ഒ .വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .

ഒ.വി.വിജയൻ നോവൽ പുരസ്‌കാരത്തിന് ( 25000 രൂപയും സാക്ഷ്യപത്രവും പുരസ്കാരഫലവും) ആന്റിക്ലോക്ക്v എന്ന നോവലിന് ശ്രീ വി.ജെ.ജെയിംസും
ഒ .വി. വിജയൻ ചെറുകഥാ പുരസ്‌കാരത്തിന് അയ്‌മനം ജോണിന്റെ കഥകൾ എന്ന കഥാ സമാഹാരത്തിന് ശ്രീ.അയ്‌മനം ജോണും
ഒ .വി.വിജയൻ യുവകഥാ പുരസ്‌കാരത്തിന് പെൺചിലന്തി എന്ന കഥയെഴുതിയ ശ്രീ. ആർ. പ്രഗിൽനാഥും അർഹരായി.
ശ്രീ.ആഷാ മേനോൻ (ചെയർമാൻ ), ഡോക്ടർ.സി.പി.ചിത്രഭാനു , ശ്രീ.രാഘുനാഥൻ പറളി , ശ്രീ.കെ.പി.രമേഷ് എന്നിവരടങ്ങിയ പുരസ്‌കാര നിർണ്ണയ സമിതിയാണ് 120 ലേറെ നോവലുകൾ പരിശോധിച്ച് നോവൽ പുരസ്‌കാരം നിർണ്ണയിച്ചത് . ശ്രീ.ഇ.പി.രാജഗോപാലൻ (ചെയർമാൻ ), ശ്രീ.ടി.കെ.ശങ്കരനാരായണൻ , ശ്രീ.രാജേഷ് മേനോൻ, ഡോക്ടർ.സി.ഗണേഷ് എന്നിവർ ഉൾക്കൊണ്ട സമിതി 152 ചെറുകഥാസമാഹാരങ്ങൾ വായിച്ച് ചെറുകഥാ പുരസ്‌കാര ജേതാവിനെ കണ്ടെത്തി. നൂറോളം 35 വയസ്സിൽ താഴെയുള്ള യുവകഥാകൃത്തുക്കളുടെ കഥകൾ പരിശോധിച്ച ഡോക്ടർ. പി.ആർ. ജയശീലൻ (ചെയർമാൻ), ശ്രീ.മോഹൻദാസ് ശ്രീകൃഷ്ണപുരം , ശ്രീ.രാജേഷ് മേനോൻ എന്നിവർ ചേർന്ന സമിതിയാണ് യുവകഥാ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂൺ 29 രാവിലെ 10.30 മണിക്ക് തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന കെട്ടിട സമുച്ചയ ഉദ്‌ഘാടന വേളയിൽ ബഹു സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ.ബാലൻ ഒ.വി .വിജയൻ സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

© O. V. Vijayan Memorial