പാലക്കാട്: തസ്രാക്കിൽ ഒ.വി. വിജയൻ സ്മാരകത്തിൽ കേരള ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 5 കോടി രൂപ ചിലവിൽ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം നിർമ്മാണോദ്ഘാടനം ചെയ്തു.(04.11.2020.4PM)
ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റർ പി. ബാലകിരൺ IAS റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് adv.ശാന്തകുമാരി, ടി.കെ. നാരായണദാസ് (ജില്ലാ വൈ. പ്രസി., ചെയർമാൻ ഒ.വി.വിജയൻ സ്മാരക സമിതി) നിതിൻ കണിച്ചേരി, എസ്. സുകുമാരൻ, എഴുത്തുകാരനും നിരൂപകനുമായ ശ്രീ. ആഷാമേനോൻ ശ്രീ. പി.ഐ. സുബൈർ കുട്ടി (ടൂറിസം വകുപ്പ് ) എന്നിവർ സംസാരിച്ചു.
ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ.അജയൻ സ്വാഗതവും, കെ.ജി. അജേഷ് (സെക്രട്ടറി ഡി. ടി.പി.സി.) നന്ദിയും പറഞ്ഞു.
ഒ.വി.വിജയൻ സ്മാരക എഴുത്തുകാരുടെ ഗ്രാമം നിർമ്മാണോദ്ഘാടനം ചെയ്തു
