ഒ.വി.വിജയൻ സ്മാരക സാഹിത്യപുരസ്കാരങ്ങൾ 26ന് മന്ത്രി ശ്രീ.സജി ചെറിയാൻ സമർപ്പിക്കും

തസ്രാക്ക്‌: 2022 ലെ ഒ.വി.വിജയൻ സ്മാരക സാഹിത്യപുരസ്കാരങ്ങൾ ഫിബ്രവരി 26നു രാവിലെ 10 മണിമുതൽ തസ്രാക്കിൽ വെച്ച്‌ നടക്കുന്ന പരിപാടിയിൽ ബഹു: സാംസ്കാരിക വകുപ്പ്‌ മന്ത്രി ശ്രീ. സജി ചെറിയാൻ ജേതാക്കൾക്ക്‌ സമർപ്പിക്കും. ശ്രീ.എ.പ്രഭാകരൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ.വൈശാഖൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബിനുമോൾ, ജില്ലാ കളക്ടർ ഡോ:എസ്‌.ചിത്ര, ശ്രീ.മുണ്ടൂർ സേതുമാധവൻ, ശ്രീ. ആഷാമേനോൻ, പ്രൊഫ: പി.എ.വാസുദേവൻ എന്നിവർ പ്രഭാഷണം നടത്തും. കൊടുമ്പ്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.ആർ.ധനരാജ്‌, പഞ്ചായത്തംഗം ശ്രീമതി. അനിത എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
ഒ.വി.വിജയൻ സ്മാരക സമിതി വർഷംതോറും നൽകിവരാറുള്ള പുരസ്കാരങ്ങൾ, നോവൽ വിഭാഗത്തിൽ ശ്രീ. പി.എഫ്‌.മാത്യൂസ്‌ (അടിയാളപ്രേതം), ചെറുകഥാ വിഭാഗത്തിൽ ശ്രീ. വി.എം.ദേവദാസ്‌ (കാടിനു നടുക്കൊരു മരം), യുവകഥാ വിഭാഗത്തിൽ ശ്രീ. നിഥിൻ വി.എൻ. (ചാച്ഛൻ) എന്നിവരാണു 2022 ലെ പുരസ്കാര ജേതാക്കൾ.
ശ്രീ. ടി.കെ. നാരായണദാസ്‌, ശ്രീ. ടി.ആർ.അജയൻ, ശ്രീ.നിഥിൻ കണിച്ചേരി, ശ്രീ. ടി.കെ.ശങ്കരനാരായണൻ, ഡോ: പി.ആർ.ജയശീലൻ, ശ്രീ. രാജേഷ്‌ മേനോൻ, ശ്രീ. എം.ശിവകുമാർ എന്നിവർ പങ്കെടുക്കും.
രാവിലെ 10 മണിക്ക്‌ കാവ്യാഞ്ജലിയോടെയാണു പരിപാടികൾക്ക്‌ തുടക്കം കുറിക്കുക. ശ്രീമതി.ജ്യോതിബായ്‌ പരിയാടത്തിന്റെ അധ്യക്ഷതയിൽ ശ്രീ. പദ്മദാസ്‌, ശ്രീ. നിരഞ്ജൻ ടി.ജി, ശ്രീമതി. സുഭദ്ര സതീശൻ, ശ്രീ. മഹേന്ദർ, ശ്രീ. മുരളി മങ്കര, ശ്രീമതി. സംഗീത കുളത്തൂർ, ശ്രീ. രമേഷ്‌ മങ്കര, ശ്രീമതി. മഞ്ജു പി.എൻ, ശ്രീമതി. ബിന്ദു പ്രതാപ്‌, ശ്രീ. പ്രേംദാസ്‌ എസ്‌.വി., ശ്രീ. രാഹുൽരാജ്‌, ശ്രീ. മുരളി എസ്‌ കുമാർ എന്നീ കവികൾ കാവ്യഞ്ജലിയിൽ സ്വന്തം കവിതകളുമായി പങ്കുചേരും. കാവ്യാഞ്ജലിക്ക്‌ ശ്രീ. എ.കെ.ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീ. സെയ്തു മുസ്തഫ നന്ദിയും പറയും.

© O. V. Vijayan Memorial