കടമ്പഴിപ്പുറം ഗവണ്മെന്റ്‌ യു.പി. സ്കൂളിലെ പഠനയാത്ര ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു

കടമ്പഴിപ്പുറം ഗവണ്മെന്റ്‌ യു.പി. സ്കൂളിലെ 119 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും അടങ്ങുന്ന പഠനയാത്രാസംഘം 21.09.2018ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. വിജയന്റെ ജീവിതം പ്രമേയമായ ‘സന്ദേഹിയുടെ സംവാദദൂരങ്ങൾ’ എന്ന ഡോക്യുമെന്ററിയും ‘കടൽത്തീരത്തി’ന്റെ ദൃശ്യാവിഷ്കാരവുംകൂടി ആസ്വദിച്ചാണ് യാത്രാസംഘം മടങ്ങിയത്‌.

© O. V. Vijayan Memorial