‘കഥയുടെ കഥ’ – ശ്രീ. അശോകൻ ചരുവിൽ

തസ്രാക്ക് : എഴുത്തുപുര – കുട്ടി എഴുത്തുകാർക്കുള്ള ക്യാമ്പിൽ ‘കഥയുടെ കഥ’ എന്ന വിഷയത്തിൽ ശ്രീ. അശോകൻ ചരുവിൽ കുട്ടികൾക്കായി മുഖ്യപ്രഭാഷണം നടത്തി. കഥ എന്ന സാഹിത്യരൂപം വിവിധ കാലങ്ങളിൽ സമൂഹത്തിൽ ചെലുത്തിയ സമ്മർദ്ദവും ചലനങ്ങളും അദ്ദേഹം കുരുന്നുഹൃദയങ്ങളിലേക്ക് പകർന്നു. കഥകൾ സംസാരിക്കുന്നത് സമൂഹത്തോടാണ് എന്നും ജീവിതത്തിൽ നിന്നുംതന്നെയാണ് കഥ ഉത്ഭവിക്കുന്നതെന്നും സൂചിപ്പിച്ച പ്രഭാഷണം യുവ എഴുത്തുകാർക്ക് പുത്തൻ ആശയങ്ങളിലേക്കുള്ള വാതിലായി മാറി.

© O. V. Vijayan Memorial