കാവ്യ പരിശീലന കളരിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

പാലക്കാട്: അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും ഒ.വി. വിജയൻ സ്മാരക സമിതിയുടെയും സഹകരണത്തോടെ പുതുകവികൾക്കായി ആഗസ്ത് മാസത്തിൽ ഒരു ഏകദിന കാവ്യപരിശീലന കളരി സംഘടിപ്പിക്കുന്നു..

കവിതാവതരണങ്ങൾ, ചർച്ചകൾ, മലയാള കവിതയെയും ലോക കവിതയെയും അധികരിച്ചുള്ള ക്ലാസുകൾ എന്നിവ ഈ ക്യാമ്പിന്റെ ഭാഗമായിരിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ്, 25 വയസ്സ് വരെയുള്ള പൊതുജനം എന്നീ വിഭാഗങ്ങളിലെ യുവകവികളെ കണ്ടെത്താനും പുതിയ കാവ്യധാരകളെക്കുറിച്ച് അവർക്ക് അനിവാര്യമായ കാവ്യവിജ്ഞാനം പകരാനുമുള്ള ശ്രമമാണ് ഈ പരിശീലന കളരി.

സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ കവികൾ പങ്കെടുക്കുന്ന കവിതാക്യാമ്പിൽ പ്രതിനിധികളാവാൻ ഈ കളരിയിൽ മിടുക്കു കാണിക്കുന്നവർക്ക് അവസരം ലഭിക്കും.

താല്പര്യമുള്ള വിദ്യാർഥികൾ സ്കൂൾ, കോളേജ് അധികാരികൾ വഴിയും പൊതുജനങ്ങൾ നേരിട്ടും അവർ രചിച്ച ഒരു കവിതയോടൊപ്പം സെക്രട്ടറി, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപം, പാലക്കാട് 678 001 എന്ന വിലാസത്തിൽ ജൂലൈ 15 നു മുൻപ് അപേക്ഷിക്കേണ്ടതാണ്.

© O. V. Vijayan Memorial