കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്തു

തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ ഒ.വി. വിജയൻ ലൈബ്രറി, ഫോട്ടോ ഗാലറി, ഒ.വി. വിജയൻ കത്തുകളുടെ ഗാലറി, ഒ.വി. വിജയൻ കാർട്ടൂണുകളുടെ ഗാലറി, ചിത്രീകരണ ഗാലറി, ഓഫീസ് എന്നിവയുടെ ഉദ്ഘാടനം ബഹു: കേരള നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എ.കെ. ബാലൻ നിർവ്വഹിച്ചു.

സ്മാരകത്തിലെ ലഘുഭക്ഷണ ശാലയുടെ ഉദ്ഘാടനം ബഹു: കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. ഉപഹാരശാല, പുസ്തകശാല എന്നിവയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ. ശാന്തകുമാരി നിർവ്വഹിച്ചു.

സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക ഉന്നത സമിതി ഡയറക്ടർ ഡോക്ടർ പ്രഭാകരൻ പഴശ്ശി, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ്. ഷൈലജ, ശ്രീ. സുഭാഷ് ചന്ദ്രബോസ്, പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, ശ്രീ.ടി.കെ. ശങ്കരനാരായണൻ, ശ്രീ. രഘുനാഥൻ പറളി, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം, ഡോക്ടർ പി.ആർ. ജയശീലൻ തുടങ്ങിയവർ പങ്കെടുത്തു. സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ സി.പി. ചിത്രഭാനു സ്വാഗതവും ശ്രീ. രാജേഷ്‌മേനോൻ നന്ദിയും പറഞ്ഞു.

എഴുത്തുകാരി ഡോക്ടർ എം.പി. പവിത്ര വരച്ച ഛായാചിത്രം ശ്രീ.എ.കെ. ബാലന് സമ്മാനിച്ചു. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ച ആർക്കിടെക്ട് ശ്രീമതി. ലക്ഷ്മി, നിർമ്മിതി കേന്ദ്രയുടെ എഞ്ചിനീയർ ശ്രീമതി. ആഷിറ്റ സലിം, സിവിൽ കോൺട്രാക്ടർ ശ്രീ. ഉദയകുമാർ, ശ്രീ. കണ്ണൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. പ്രമോദ്, ശ്രീ. ബൈജുദേവ് എന്നിവരെ സ്മാരക സമിതിക്കുവേണ്ടി ചെയർമാൻ ശ്രീ.ടി.കെ. നാരായണദാസ് സ്നേഹോപഹാരം സമ്മാനിച്ചു.


© O. V. Vijayan Memorial