ക്ലാരിയിൽ നിന്നും ഖസാക്കിലേക്ക്

ഒ.വി. വിജയൻറെ ബാല്യസ്മരണകൾ നിറഞ്ഞുനിൽക്കുന്ന മലപ്പുറത്തെ ക്ലാരിയിൽനിന്നും, ഖസാക്കിലെ വിജയനെ തിരഞ്ഞുകൊണ്ട് എഴുത്തുകാരൻ ശ്രീ. ശശിധരൻ ക്ലാരി 12.07.2019ന് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിലെത്തി. സ്മാരക സമിതി സെക്രട്ടറി ശ്രീ.ടി.ആർ. അജയൻ അദ്ദേഹത്തെ സ്മാരകത്തിൽ സ്വീകരിച്ചു. ആരെയും അതിശയിപ്പിക്കുന്ന വിധം വിജയൻ എന്ന ഇതിഹാസകാരനെ തസ്രാക്കിന്റെ മണ്ണിൽ അദ്ദേഹത്തിൻറെ ആസ്വാദകർക്കായി പകർന്നുകൊടുക്കുകയാണ് ഇപ്പോൾ സ്മാരകത്തിലെ സൗകര്യങ്ങളും പ്രദർശനശാലകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരികെ എത്രദൂരം പോയാലും ഖസാക്കും ഈ പ്രകൃതിയും തന്നെ തിരിച്ചുവിളിക്കുമെന്നും വീണ്ടുംവരും എന്നും ഉറപ്പുതന്നാണ് അദ്ദേഹം ക്ലാരിയിലേക്ക് മടങ്ങിയത്.

© O. V. Vijayan Memorial