കൗതുകങ്ങളുടെ കലവറ തുറന്ന് കുരുന്നുകൾ

ഒ.വി. വിജയൻ സ്മാരകത്തിലെ ഇന്നത്തെ വിരുന്നുകാർക്ക് അനന്തമായിരുന്നു സംശയങ്ങൾ, ചോദ്യങ്ങൾ.. ‘എങ്ങനെയാ ഈ മുത്തശ്ശൻ ഈ ചിത്രങ്ങളെല്ലാം വരച്ചത്?’, ‘മുത്തശ്ശന് പൂച്ചകൾ ഇഷ്ടായിരുന്നോ?’, ‘എന്താ ഈ പെയിന്റിങ്ങുകളിൽ മയിലുകൾ കൂടുതൽ?’ അങ്ങനെ നിരവധി ആയിരുന്നു ചോദ്യങ്ങൾ.

പൂടൂർ യൂറോക്കിഡ്‌സ് പ്രീ സ്‌കൂളിലെ 30 കുട്ടികൾ ആണ് അദ്ധ്യാപകർക്കൊപ്പം 20.08.2019ന്‌ ഒ.വി. വിജയൻ സ്മാരകം സന്ദർശിക്കാനെത്തിയത്. കൗതുകങ്ങളുടെ കലവറ മറയില്ലാതെ തുറന്ന് രണ്ട് മണിക്കൂറോളം സ്മാരകത്തിൽ ചിലവഴിച്ച യാത്രാസംഘം മായാത്ത ചിരിയോടെ, മനസ്സിൽ വിജയൻ എന്ന അടങ്ങാത്ത കൗതുകത്തെ ആവാഹിച്ചാണ് തിരികെ മടങ്ങിയത്.

© O. V. Vijayan Memorial