തസ്രാക്ക് : വിളയഞ്ചാത്തനൂർ ശബരി വി.എൽ.എൻ.എം. യു. പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ അംഗങ്ങളായ 105 കൊച്ചുകൂട്ടുകാർ അദ്ധ്യാപകർക്കൊപ്പം ആഗസ്ത് 1ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.
ഓ.വി. വിജയൻ ഫോട്ടോ ഗാലറിയും കാർട്ടൂൺ ഗാലറിയും ഖസാക്ക് ശിൽപവനവും ഇതിഹാസകാരന്റെ ജീവിതം വിവരിക്കുന്ന ഡോകുമെന്ററിയും കണ്ടുമനസ്സിലാക്കി നാട്യങ്ങളില്ലാത്ത നാട്ടരുമ നുകരാൻ ഒരു പഠനയാത്രയിലൂടെ സാധിച്ചതിന്റെ ധന്യതയോടുകൂടിയാണ് സംഘം മടങ്ങിയത്. നാടൻപാട്ട് കലാകാരൻ ശ്രീ. ജനാർദ്ദനൻ പുതുശ്ശേരിയുടെ സാന്നിദ്ധ്യവും സംഗീതവും കുട്ടികളിൽ പാലക്കാടിന്റെ നാടൻഗന്ധമുണർത്തി.