ഖസാക്കിലെ ചരിത്ര ബന്ധങ്ങൾ – ഡോ.സുനിൽ.പി.ഇളയിടം പ്രഭാഷണം നടത്തി

വെക്കാനം – അവസാന ദിനം – വിജയൻ അനുസ്മരണ പ്രഭാഷണം (ഖസാക്കിലെ ചരിത്ര ബന്ധങ്ങൾ) എന്ന സെഷനിൽ ഡോ.സുനിൽ.പി.ഇളയിടം പ്രഭാഷണം നടത്തി. ഭാഷയുടെ എക്കാലത്തെയും അതുല്യ രചനയാണ് ഖസാക് എന്നും ഉദ്ഗ്രഥിതവും വ്യക്തിത്വമുപേക്ഷിച്ച മനുഷ്യരുമാണ് ഖസാക്കിലെ കഥാപാത്രങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ വിവരണ സ്വഭാവമുള്ള ആഖ്യാന ഭാഷ, ഖസാക്കിലെ തദ്ദേശീയ ഭാഷ, മായികമായ കാല്പനിക ഭാഷ എന്നീ മൂന്നു തലത്തിലാണ് ഖസാക്കിലെ ഭാഷ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.സി.പി.ചിത്രഭാനു മോഡറേറ്റർ ആയ സെഷനിൽ യുവകഥ ശില്പശാല ഡയറക്ടർ ശ്രീ.വിജു നായരങ്ങാടി ആമുഖം അവതരിപ്പിച്ചു. ശ്രീ.എ.കെ.ചന്ദ്രൻകുട്ടി സ്വാഗതവും ശ്രീ.പി.വി.സുകുമാരൻ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial