അമ്പത് വർഷങ്ങൾക്കു ശേഷം വീണ്ടും ‘ഖസാക്കിലെ പെണ്ണുങ്ങൾ’

ഒ.വി. വിജയൻ സ്മൃതി പ്രഭാഷണപരമ്പരയുടെ ഭാഗമായി 24.2.2019നു ‘ഖസാക്കിലെ പെണ്ണുങ്ങൾ’ എന്ന വിഷയത്തിൽ കവിയും പ്രഭാഷകയുമായ റോസി തമ്പി പ്രഭാഷണം നടത്തി. ഇതിഹാസത്തിലെ കഥാപാത്രങ്ങളായ മൈമൂനയും ആബിദയും നീലിയും കുഞ്ഞാമിനയുമെല്ലാം വീണ്ടും ഖസാക്കിന്റെ ആരാധകരുടെയും ആസ്വാദകരുടെയും ഹൃദയങ്ങളിൽ വന്നു നിറഞ്ഞു.

പ്രഭാഷണത്തിനുശേഷം വിഷയത്തിലധിഷ്ഠിതമായ വിശദവും വിശാലവും ആരോഗ്യകരവുമായ ചർച്ച നടന്നു. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ശ്രീ.ടി.കെ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോക്ടർ പി.ആർ. ജയശീലൻ, ശ്രീ. മോഹൻദാസ്‌ ശ്രീകൃഷ്ണപുരം, ശ്രീ. ടി.ആർ. അജയൻ, ശ്രീ. രാജേഷ്മേനോൻ, ശ്രീ. പി.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.

© O. V. Vijayan Memorial