ഖസാക്കിൽ അറിവിന്റെ ‘ദവില്’ കൊട്ടി അട്ടപ്പാടിയിലെ കുട്ടികൾ

തസ്രാക്ക്: ഡയറ്റ്‌ പാലക്കാട്‌ നേതൃത്വം കൊടുക്കുന്ന ‘ദവില്’ സഹവാസക്യാമ്പിലെ അട്ടപ്പാടിയിൽ നിന്നുമുള്ള 60 കുട്ടികൾ 28/9/2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഞാറ്റുപുരയും ഫോട്ടോ – കാർട്ടൂൺ ഗാലറികളും വളരെ കൗതുകത്തോടെ നിരീക്ഷിച്ചു മനസ്സിലാക്കിയ കുട്ടികൾ മടങ്ങിയത്‌ നിറമനസ്സോടെയും ഖസാക്കിന്റെ ആത്മാവ്‌ ഉൾക്കൊണ്ടുമാണ്. ഡയറ്റ്‌ പാലക്കാടിന്റെ യാത്രാസംഘത്തോടൊപ്പം അദ്ധ്യാപകരായ ശ്രീ. പി.ആർ. ജയശീലൻ, ശ്രീ. വിനോദൻ ടി.പി. എന്നിവരും പങ്കുചേർന്നു.

© O. V. Vijayan Memorial