ഖസാക്കിൽ ഞാറ്റുവേല

ഖസാക്കിൽ ഞാറ്റുവേല

‘ഞാറ്റുവേല’ വാട്ട്സാപ്പ്‌ കൂട്ടായ്മയിലെ അംഗങ്ങൾ 19.01.19നു ഒ.വി. വിജയൻ സ്മാരകത്തിൽ ഒത്തുകൂടി. കലാ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ ഒത്തുചേരലിൽ പങ്കുചേർന്നു. കവി കെ.ജി.എസ്‌., ശ്രീ.എം.എ.ബേബി, ശ്രീ.വി.കെ.ശ്രീരാമൻ, ശ്രീ.ടി.ഡി. രാമകൃഷ്ണൻ, ശ്രീ. സുനിൽ പി.ഇളയിടം, ശ്രീ.എം.ബി.രാജേഷ്‌ എം.പി., ശ്രീ.പി.എൻ.ഗോപീകൃഷ്ണൻ, ശ്രീ.അൻവർ അലി, ശ്രീ. റഫീക്ക്‌ അഹമ്മദ്‌, ശ്രീ.പി.പി. രാമചന്ദ്രൻ, ശ്രീ.ഇ.പി. രാജഗോപാലൻ, ശ്രീ.എം.വി.നാരായണൻ, മാധ്യമപ്രവർത്തകരായ ശ്രീ. പ്രമോദ്‌ രാമൻ, ശ്രീ.ടി.എം. ഹർഷൻ, ശ്രീ.അഭിലാഷ്‌ മോഹൻ, ശ്രീ.ഇ.സനീഷ്‌ തുടങ്ങിയ നിരവധി പ്രമുഖരാണു കൂട്ടായ്മയിൽ പങ്കുചേർന്നത്‌.

മലയാള ഭാഷയുടെ നാൾവഴികളും പരിണാമവും എന്ന വിഷയത്തിൽ സെഷൻ നടന്നു. ചാറ്റിങ്ങിനു ഉപയോഗിക്കുന്ന മലയാളം, മാധ്യമ മലയാളം, സൈബർ മലയാളം എന്നിങ്ങനെ ഭാഷയുടെ വിവിധ രൂപത്തിലുള്ള പ്രയോഗങ്ങളെക്കുറിച്ച്‌ വിഷയാവതരണും ഉണ്ടായി. രാവിലെ മുതൽ വൈകുന്നേരം വരെ ചർച്ചകളും സെമിനാറുകളുമായി കൂടിയ ഞാറ്റുവേല പ്രൗഢമായ ഒരു അനുഭവമായി മാറി.

© O. V. Vijayan Memorial