നോവലിന്‍റെ മാത്രമല്ല, സാഹിത്യത്തിന്‍റെ സങ്കൽപങ്ങളെത്തന്നെ മാറ്റിമറിക്കുകയാണ് ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ ഒ വി വിജയൻ ചെയ്തതെന്ന് ഡോ. ഇ വി രാമകൃഷ്ണൻ പറഞ്ഞു. ‘ഖസാക്കിന്റെ പിൽക്കാലം’ എന്ന വിഷയത്തിൽ ഏഴാമത് ഒ. വി. വിജയൻ സ്മൃതി പ്രഭാഷണം തസ്രാക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സംഹിതകളൊന്നും അടിച്ചേൽപ്പിക്കാതെയാണ് വിജയൻ ഖസാക്ക് അവതരിപ്പിക്കുന്നത് എന്നത് അതിന്‍റെ സവിശേഷതയാണ്. ഒരു കാലത്തിന്‍റെ അബോധങ്ങളുമായി സംവദിക്കുകയാണ് അത് ചെയ്തത്. നിർവചനങ്ങളെ ചോദ്യം ചെയ്യുകയാണ് ഖസാക്ക്.
ശ്രീ. രാജേഷ് മേനോൻ അധ്യക്ഷനായി. ഡോ: പി ആർ ജയശീലൻ, ശ്രീ.ടി ആർ അജയൻ, ശ്രീ. എൻ. രാധാകൃഷ്ണൻ നായർ, അഡ്വ.കെ. ശാന്തകുമാരി എന്നിവർ പങ്കെടുത്തു.