ഗാന്ധിസ്മരണകളിൽ വീണ്ടും ശബരി ആശ്രമം

മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികവും 70ആം രക്തസാക്ഷിത്വത്തിന്റെ വാർഷികവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായി രണ്ടാം ദിനമായ 11.01.2019ന് വൈകുന്നേരം 5 മണിക്ക് ‘അനുസ്മരണ സമ്മേളനം’ നടത്തി. ബഹു: ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.കെ. കൃഷ്ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ. എം.പി. മുഖ്യാതിഥിയായി. ശ്രീ. ടി.കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി ശ്രീ. കർത്താട്ട് ബാലചന്ദ്രനെയും ടി.ആർ. കൃഷ്ണസ്വാമിയുടെ കുടുംബാംഗങ്ങളെയും ആദരിച്ചു.

© O. V. Vijayan Memorial