ഗാന്ധിസ്മരണകൾക്ക് തിരികൊളുത്തി രക്തസാക്ഷ്യം സമാപിച്ചു

രക്തസാക്ഷ്യം 2019ലെ കലാപരിപാടിയുടെയും പ്രദർശനത്തിന്റെയും സമാപനവും സമ്മാനവിതരണവും 15.01.2019ന് വൈകീട്ട് 5ന് ശബരി ആശ്രമത്തിൽ നടന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ ശ്രീ. വൈശാഖൻ മുഖ്യാതിഥിയായി. രക്തസാക്ഷ്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ കലാമത്സരങ്ങളിലെ വിജയികൾക്ക് പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗിന്നസ് റെക്കോർഡ് നേടിയ ഡോക്ടർ തോമസിനെയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും സംഘാടകസമിതി അനുമോദിച്ചു. ഡോക്ടർ തോമസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ജോസ് മാത്യു സ്വാഗതവും കൺവീനർ ശ്രീ. ടി.ആർ. അജയൻ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial