ഗാന്ധിസ്‌മൃതിയിൽ രക്തസാക്ഷ്യം മൂന്നാം ദിനം സെമിനാറുകൾ

മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികവും 70ആം രക്തസാക്ഷിത്വത്തിന്റെ വാർഷികവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ മൂന്നാം ദിനമായ 12.01.2019ന് സെമിനാറുകൾ നടത്തി. ‘ഗാന്ധിജിയും സാമ്പത്തികനീതിയും’ എന്ന വിഷയത്തിൽ പ്രൊഫ: കെ.എൻ. ഗംഗാധരൻ സെമിനാറുകൾ ഉദ്ഘാടനം ചെയ്തു. പ്രൊഫ:പി.എ. വാസുദേവൻ, പ്രൊഫ:ഇ. രാജൻ എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് ‘ഗാന്ധിജി-മലയാള സാഹിത്യത്തിൽ’ എന്ന വിഷയത്തിൽ സെമിനാർ ശ്രീ. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഡോ.എസ്. രാജശേഖരൻ മോഡറേറ്ററായി. ഡോക്ടർ.പി.ആർ ജയശീലൻ പ്രഭാഷണം നടത്തി.

© O. V. Vijayan Memorial