ഗാന്ധി സമർപ്പണ ചിത്രരചനാ സംഗമം നടത്തി

മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികവും 70ആം രക്തസാക്ഷിത്വത്തിന്റെ വാർഷികവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ ഭാഗമായി നാലാം ദിനമായ 13.01.2019ന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10 മുതൽ ഗാന്ധി സമർപ്പണ ചിത്രരചനാസംഗമം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ചിത്രകാരന്മാർ വരകളിലൂടെയും വർണ്ണങ്ങളിലൂടെയും ഗാന്ധിജിക്ക് ആദരമർപ്പിച്ചു. പരിപാടി കേരള ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു. ശ്രീ.ടി. വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ലളിതകലാ അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ ശ്രീ. ബൈജുദേവ്, ശ്രീ. എബി.എൻ. ജോസഫ്, ശ്രീമതി. ശ്രീജ പള്ളം എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

© O. V. Vijayan Memorial