ചർച്ചകൾക്ക് വഴിവെച്ച് രക്തസാക്ഷ്യത്തിലെ സെമിനാറുകൾ

മഹാത്മാഗാന്ധിയുടെ 150ആം ജന്മവാർഷികവും 70ആം രക്തസാക്ഷിത്വത്തിന്റെ വാർഷികവും ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാർ സാംസ്കാരിക വകുപ്പും വിവിധ സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘രക്തസാക്ഷ്യം’ പരിപാടിയുടെ രണ്ടാം ദിനമായ 11.01.2019ന് സെമിനാറുകൾ നടത്തി. ‘മഹാത്മാഗാന്ധി: നീതി നിഷേധത്തിനെതിരെയുള്ള പ്രതിരോധങ്ങൾ’ എന്ന വിഷയത്തിൽ പ്രൊഫ: കെ.പി. മോഹനൻ സെമിനാറുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ‘ലിംഗ നീതി നിഷേധത്തിനെതിരെ ഗാന്ധിജി’ എന്ന വിഷയത്തിൽ സെമിനാർ പ്രൊഫ: സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ശ്രീമതി. അജില, ശ്രീമതി. ബിനുമോൾ എന്നിവർ പ്രഭാഷണം നടത്തി. തുടർന്ന് ‘സാമൂഹ്യ നീതിസിദ്ധാന്തവും ഗാന്ധിജിയും’ എന്ന വിഷയത്തിൽ സെമിനാർ ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രൊഫ:സി.പി. ചിത്രഭാനു മോഡറേറ്ററായി.

© O. V. Vijayan Memorial