ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ സ്മാരകം സന്ദർശിച്ചു

പാലക്കാട് : തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കാസർഗോഡ്‌ ജില്ലാ പഞ്ചായത്തുകളുടെ  പ്രസിഡന്റുമാർ യഥാക്രമം ശ്രീ. വി.കെ. മധു, ശ്രീമതി. ഷീല വിജയകുമാർ, ശ്രീ. ബാബു പാറശ്ശേരി, ശ്രീ. എ.ജി.സി. ബഷീർ എന്നിവർ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തിൽ സ്മാരകം സന്ദർശിച്ചു. ഒ.വി. വിജയൻ സ്മാരകത്തിന്റെ ഇപ്പോഴത്തെ സംരക്ഷണ രീതികൾ മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ട ജില്ലാ പഞ്ചായത്ത് സാരഥികൾ തുടർപ്രവർത്തനങ്ങൾക്ക് എല്ലാ ആശംകളും നേർന്നാണ് മടങ്ങിയത്.

© O. V. Vijayan Memorial