ത്രിദിന നാടക ശിൽപശാലക്ക് പ്രൗഢമായ തുടക്കം

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒ.വി. വിജയൻ സ്മാരകത്തിൽ വെച്ച്‌ നടക്കുന്ന ത്രിദിന നാടക ശിൽപശാല 2018 നവംബർ 30 രാവിലെ പ്രശസ്ത നാടക സംവിധായകനായ ശ്രീ. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ. എൻ. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഒ.വി. വിജയൻ സ്മാരക സമിതിക്കുവേണ്ടി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ ക്യാമ്പംഗങ്ങളെ സ്വാഗതം ചെയ്തു. ശ്രീ കെ.എ. നന്ദജൻ, ശ്രീ. ശ്രീജിത്ത്‌ രമണൻ എന്നിവർ ഡയറക്ടർമ്മാരായ ക്യാമ്പ്‌ പുരോഗമിക്കുന്നു. ഡിസംബർ 2 വരെയാണു ക്യാമ്പ്‌.

© O. V. Vijayan Memorial