ത്രിദിന നാടക ശിൽപശാല സമാപിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒ.വി. വിജയൻ സ്മാരകത്തിൽ നവംബർ 30 മുതൽ നടന്ന ത്രിദിന നാടക ശിൽപശാല 🎭 സമാപിച്ചു.

മൂന്ന് ദിവസങ്ങളിലായി വ്യത്യസ്ത സെഷനുകളിൽ അഭിനയത്തിന്റെ വിവിധ നൂതനസാധ്യതകൾ മനസ്സിലാക്കുകയായിരുന്നു ക്യാമ്പംഗങ്ങളായ 28 പേരും. ശ്രീ. ശ്രീജിത്ത്‌ രമണൻ, ശ്രീ. കെ.എ. നന്ദജൻ എന്നിവർ ക്യാമ്പ്‌ ഡയറക്ടർമ്മാരായിരുന്നു.

13 മുതൽ 53 വയസ്സുവരെയുള്ള ക്യാമ്പംഗങ്ങൾ ക്യാമ്പിൽ പങ്കുചേരാനായതിന്റെ വലിയ സന്തോഷം പങ്കുവെച്ചാണു പിരിഞ്ഞത്‌. ക്യാമ്പ്‌ ഡയറക്ടർമ്മാർ അംഗങ്ങൾക്കുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു.🗞

© O. V. Vijayan Memorial