ദീപ്തസ്മരണകളുമായി ‘മധുരം ഗായതി’ സമാപിച്ചു

ഒ.വി. വിജയന്റെ ജന്മദിനാഘോഷങ്ങൾ ‘മധുരം ഗായതി’ സമാപന സമ്മേളനം ശ്രീ. കെ.വി. വിജയദാസ്, എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ക്യാമ്പംഗങ്ങൾക്കുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു. ക്യാമ്പ് ഡയറക്ടർ ശ്രീ. രാജേഷ് മേനോൻ ക്യാമ്പ് ക്രോഡീകരിച്ച് സംസാരിച്ചു. ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ. ടി.കെ. നാരായണദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയൻ സ്വാഗതവും പ്രൊഫ. സോമശേഖരൻ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial