നവകേരള സാംസ്കാരിക യാത്ര ഖസാക്കിൽ

പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകളിലൂടെ സഞ്ചരിക്കുന്ന ‘നവകേരള സാംസ്കാരിക യാത്ര’ 08.02.2019നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ.അശോകൻ ചെരുവിൽ ക്യാപ്റ്റൻ ആയ യാത്രയിൽ സംവിധായകൻ ശ്രീ. പ്രിയനന്ദൻ, ശ്രീമതി. സുജ സൂസൻ ജോർജ്ജ്‌, ശ്രീ.സി.ആർ. ദാസ്‌, ശ്രീ.ബഷീർ ചുങ്കത്തറ, ശ്രീ.രവീന്ദ്രൻ കൊടക്കാട്‌ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു. ഒ.വി. വിജയൻ സ്മാരക സമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസ്‌, സെക്രട്ടറി ശ്രീ.ടി.ആർ.അജയൻ എന്നിവർ യാത്രാസംഘത്തെ സ്വീകരിച്ചു. ഏറെ നേരം ഖസാക്കിൽ വിജയസ്മരണകളുമായി ചിലവഴിച്ച സംഘം യാത്രയിലെ മറ്റൊരു സായാഹ്നം ധന്യമായ നിർവ്വൃതിയിലാണു മടങ്ങിയത്‌.

© O. V. Vijayan Memorial